പാലക്കാട്: ഒളിവ് ജീവിതം അവസാനിപ്പിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ പുറത്തിറങ്ങി. ഇന്നു വൈകുന്നേരം പാലക്കാട്ടെത്തി വോട്ട് രേഖപ്പെടുത്തി മടങ്ങി. നാലേമുക്കാൽ കഴിഞ്ഞപ്പോഴാണ് എത്തിയത്. വോട്ട് ചെയ്തയുടനെ മടങ്ങി.
പാലക്കാട് നഗരസഭയിലെ കുന്നത്തൂര്‍മേട് സെന്‍റ് സെബാസ്റ്റ്യൻ സ്കൂളിലാണ് രാഹുലിന് വോട്ട്.
സെന്‍റ് സെബാസ്റ്റ്യൻ സ്കൂളിലെ രണ്ടാം ബൂത്ത് നമ്പറിലാണ് വോട്ട്.
രാഹുല്‍ താമസിക്കുന്ന ഫ്ലാറ്റ് സ്ഥിതി ചെയ്യുന്ന സ്ഥലത്തെ ബൂത്തില്‍ തന്നെയാണ് രാഹുലിന് വോട്ട്.
നഗരസഭയിലെ 24ാം വാര്‍ഡിലാണ് രാഹുലിന് വോട്ടുള്ളത്.ഇവിടെയെത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്.
രണ്ടാമത്തെ ബലാത്സംഗക്കേസില്‍ മുൻകൂർ ജാമ്യം അനുവദിച്ചതിനു പിന്നാലെയാണ് രാഹുല്‍ ഒളിവുജീവിതം അവസാനിപ്പിച്ചത്.
തിരുവനന്തപുരം പ്രിൻസിപ്പല്‍ സെഷൻസ് കോടതിയാണ് രാഹുലിന് മുൻകൂർ ജാമ്യം അനുവദിച്ചത്.
ഉപോധികളോടെയാണ് മുൻകൂർ ജാമ്യം അനുവദിച്ചിട്ടുള്ളത്. എല്ലാ തിങ്കളാഴ്ചയും രാവിലെ 10നും 11നും ഇടക്ക് അന്വേഷണ ഉദ്യോഗസ്ഥയ്ക്കു മുന്നില്‍ എത്തി ഒപ്പിടണം.
രാഹുലിനെ അറസ്റ്റ് ചെയ്താല്‍ ജാമ്യത്തില്‍ വിടണം എന്നിങ്ങനെയാണ് ഉപാധികള്‍.
അതേസമയം, രാഹുലിനെതിരെ പോലീസ് കൂടുതല്‍ വകുപ്പുകള്‍ ചുമത്തുകയും ചെയ്തിട്ടുണ്ട്. പിന്തുടർന്ന് ശല്യപ്പെട്ടുത്തുക, തടഞ്ഞുവയ്ക്കുക, അതിക്രമിച്ചു കയറുക എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
23കാരി കെപിസിസി അധ്യക്ഷനു നല്‍കിയ പരാതിയിലാണ് കേസെടുത്തിരുന്നത്.
കെപിസിസി അധ്യക്ഷൻ പരാതി പോലീസിനു കൈമാറിയിരുന്നു.
വിവാഹ അഭ്യർഥന നടത്തി, കൂട്ടികൊണ്ടുപോയി ഔട്ട് ഹൗസില്‍ വച്ച് ക്രൂരമായി പീഡിപ്പിച്ചുവെന്നാണ് കേസ്.
രാഹുലിനെതിരായ ആദ്യ കേസില്‍ മുൻകൂർ ജാമ്യം പരിഗണിക്കുന്നത് ഹൈക്കോടതി തിങ്കളാഴ്ചത്തേയ്ക്ക് മാറ്റിയിരുന്നു. ആദ്യ കേസില്‍ തിങ്കളാഴ്ച വരെ ഹൈക്കോടതി അറസ്റ്റ് തടഞ്ഞിട്ടുണ്ട്.

Post a Comment